ആനപ്പാപ്പാൻമാർക്ക് വിദേശത്ത് പരിശീലനം
1264945
Saturday, February 4, 2023 11:41 PM IST
ഗൂഡല്ലൂർ: മുതുമല വന്യജീവി സങ്കേതത്തിലെ തെപ്പക്കാട് ആന വളർത്തുകേന്ദ്രത്തിലെ പാപ്പാൻമാർക്ക് തായ് ലൻഡിൽ പരിശീലനം. കെ. സുരേഷ്, ടി.എം. ബൊമ്മൻ, സി.എം. ബൊമ്മൻ, ബി. കുള്ളൻ, എം. കേത്തൻ, ജി. ശിവൻ, ബി. കാളൻ തുടങ്ങിയവർക്കാണ് പരിശീലനം. ഫോറസ്റ്റ് അനിമൽ ഇൻസ്പെക്ടർ ആർ. രമേശിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ പരിശീലനത്തിനു പുറപ്പെട്ടു.
ഇവർക്ക് മുതുമല കടുവാ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വിദ്യ, റേഞ്ചർ മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ 24 ആനകളാണ് മുതുമല ആനവളർത്തുകേന്ദ്രത്തിലുള്ളത്. വസീം, വിജയ്, സുജയ്, ബൊമ്മൻ, ശ്രീനിവാസൻ എന്നി താപ്പാനകളും ഇതിൽ പെടും.