ബൈബിൾ കത്തിച്ചത് മതേതരത്വത്തോടുള്ള വെല്ലുവിളി: എകെസിസി
1264953
Saturday, February 4, 2023 11:41 PM IST
പുൽപ്പള്ളി: കാസർഗോഡ് എരഞ്ഞിപ്പുഴയിൽ ബൈബിൾ കത്തിച്ച സംഭവം ക്രൈസ്തവ വിശ്വാസത്തോടും ഇന്ത്യൻ മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണെന്ന് എകെസിസി മേഖല കണ്വൻഷൻ അഭിപ്രായപ്പെട്ടു.
എല്ലാ മതങ്ങളിൽപ്പെട്ടവർക്കുംവിശ്വാസം സൂക്ഷിക്കുവാനും പ്രചരിപ്പിക്കുവാനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്നു കണ്വൻഷൻ ചൂണ്ടിക്കാട്ടി. ഡയറക്ടർ ഫാ.ജയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് പാഴൂക്കാല അധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളി, സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ബീന കരിമാംകുന്നേൽ, ജോജ് കൊല്ലിയിൽ, ഷിനു കച്ചിറയിൽ, സജി നന്പുടാകം, ബിനു കൊല്ലംപറന്പിൽ, റോയി കൂട്ടുങ്കൽ, പി.എം. ജോർജ്, ഷാജി ഇരുളം, ഷിനോജ് കാക്കോനാൽ, പ്രിൻസ് തട്ടാംപറന്പിൽ, സുനിൽ പാലമറ്റം, ജോമറ്റ് വാദ്യത്ത്, സൗമ്യ പ്ലാക്കിയിൽ, ഷീന വടക്കേടത്ത്, ലിസി കട്ടിക്കാനായിൽ എന്നിവർ പ്രസംഗിച്ചു.