വന്യമൃഗ ശല്യം: എൽഡിഎഫ് സത്യഗ്രഹം നടത്തി
1265788
Tuesday, February 7, 2023 11:28 PM IST
കൽപ്പറ്റ: എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സത്യഗ്രഹം നടത്തി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കേന്ദ്ര വനനിയമങ്ങൾ ഭേദഗതി ചെയ്യുക, നഷ്ടപരിഹാരം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻസിപി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, നേതാക്കളായ വിജയൻ ചെറുകര, പി.കെ. മൂർത്തി, കെ.ജെ. ദേവസ്യ, എൻ.ഒ. ദേവസി, വീരേന്ദ്രകുമാർ, ഷാജി ചെറിയാൻ, കുര്യാക്കോസ് മുള്ളമട, കെ.പി. ശശികുമാർ, കെ.കെ. ഹംസ, എ. പി. അഹമ്മദ്, രാധാകൃഷ്ണൻ, സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു സ്വാഗതവും കെ. റഫീഖ് നന്ദിയും പറഞ്ഞു.