നടവയൽ സെന്റ് തോമസിൽ പഠനോത്സവം നടത്തി
1278150
Friday, March 17, 2023 12:07 AM IST
നടവയൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്എസ്കെയുടെ നിർദേശാനുസരണം സെന്റ് തോമസ് എൽപി സ്കൂളിൽ പഠനോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിൻസണ് ജോസ് അധ്യക്ഷത വഹിച്ചു.
കണിയാന്പറ്റ പഞ്ചായത്തംഗം സന്ധ്യ ലിഷു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.അനൂപ് കോച്ചേരി മാഗസിൻ പ്രകാശനം ചെയ്തു. എസ്എസ്ജി കണ്‍വീനർ ബിനു മാങ്കൂട്ടം, ജോളി എമ്മാനുവൽ, ജിൻസി ആന്റണി, ഹെലൻ മരിയ ജോഷി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ പി.ജെ. പ്രിൻസി, കെ. നിഹ്മത്തുള്ള സഹൽ, പി.സി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ.ജെ. ജോസഫ് സ്വാഗതം പറഞ്ഞു.