സ്ഥാപനതല പച്ചക്കറി കൃഷി ആരംഭിച്ചു
1280038
Thursday, March 23, 2023 12:12 AM IST
സുൽത്താൻ ബത്തേരി: കേരള കാർഷിക വികസന ക്ഷേമ വകുപ്പ് സുൽത്താൻ ബത്തേരി ഡോണ്‍ബോസ്കോ കോളജിലെ ഇഡി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥാപനതല പച്ചക്കറി കൃഷിക്ക് ബത്തേരി ഡോണ്‍ ബോസ്കോ കോളജിൽ തുടക്കം കുറിച്ചു.
ബത്തേരി എഡിഎ കെ.കെ. രാമുണ്ണി ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോണ്സണ് പൊന്തേന്പിള്ളി അധ്യക്ഷത വഹിച്ചു. "ഞങ്ങളും കൃഷിയിലേക്ക്' എന്ന ആശയം ഉൾക്കൊണ്ടാണ് കോളജിലെ വിദ്യാർഥികൾ സ്ഥാപനതല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കോമേഴ്സ് വിഭാഗം അധ്യാപിക ലീജിയ ജോർജാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ബത്തേരി കൃഷിഭവൻ എഇഒ എം.എസ്. അജിൽ, ഡോണ്‍ ബോസ്കോ കോളജ് മാനേജർ റവ.ഡോ. ആന്റണി തെക്കേടത്ത്, ലീജിയ ജോർജ്, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ വിപിൻ ജോണ്‍ എന്നിവർ പ്രസംഗിച്ചു.