എ​ട്ടു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Thursday, March 30, 2023 12:15 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ എ​ട്ട് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചു. ബ​ത്തേ​രി ന​ഗ​ര​സ​ഭ, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, അ​ന്പ​ല​വ​യ​ൽ, പൂ​താ​ടി, നെ​ൻ​മേ​നി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ 2023-24ലെ ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പൊ​തു​വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ഉ​പ പ​ദ്ധ​തി എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ പ്രൊ​ജ​ക്ടു​ക​ളാ​ണ് ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നെ​ത്തി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ 304 പ്രൊ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മ​ഗ്ര കോ​ള​നി വി​ക​സ​നം, ഖ​ര, ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണം, പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 119 പ്രൊ​ജ​ക്ടു​ക​ൾ​ക്ക് അം​ഗീ​കാ​രം നേ​ടി. ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്കും നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​നും പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 90 പ്രൊ​ജ​ക്ടു​ക​ളാ​ണ് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മ​ർ​പ്പി​ച്ച​ത്. ഭ​വ​ന നി​ർ​മാ​ണം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള​ള സ​ബ്സി​ഡി വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ അം​ഗീ​കാ​രം നേ​ടി​യ​തി​ൽ ഉ​ൾ​പ്പെ​ടും.

നൈ​പു​ണ്യ വി​ക​സ​ന​ത്തി​നും ആ​തു​ര​സേ​വ​ന മേ​ഖ​ല​ക്കും പ​ദ്ധ​തി​യു​ണ്ട്. 454 പ്രൊ​ജ​ക്ടു​ക​ൾ​ക്കാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ അം​ഗീ​കാ​രം തേ​ടി​യ​ത്. വ​യോ​ജ​ന ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി, സ്ത്രീ ​ഘ​ട​ക പ​ദ്ധ​തി​ക​ൾ മു​ൻ​ഗ​ണ​നാ പ്രൊ​ജ​ക്ടു​ക​ളാ​യി അ​വ​ത​രി​പ്പി​ച്ചു. 146 പ്രൊ​ജ​ക്ടു​ക​ളാ​ണ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്. അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് 248 പ്രൊ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​നെ പൊ​തു​ജ​ന സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ​ന്തോ​ഷ ഗ്രാ​മം പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ന്‍റെ 201 ഉം ​പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ന്‍റെ 141 ഉം ​പ്രൊ​ജ​ക്ടു​ക​ൾ​ക്കും അം​ഗീ​കാ​ര​മാ​യി.

ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ആ​ർ. മ​ണി​ലാ​ൽ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.