കൃപാലയ സ്കൂളിൽ പഠനോത്സവം നടത്തി
1282698
Thursday, March 30, 2023 11:57 PM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ പഠനോത്സവം നടത്തി. അധ്യയനവർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ, പഠന മികവുകൾ എന്നിവയുടെ അവതരണം, കുട്ടികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവ നടന്നു. പഞ്ചയത്ത് പ്രസിഡന്റ് ടി.എസ്. ദീലിപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശോഭന സുകു, പഞ്ചായത്തംഗങ്ങളായ ശ്രീദേവി മുല്ലക്കൽ, സുമ, അനു, രജിത, ഡയറ്റ് സീനിയർ ലക്ചറർ സുനിൽകുമാർ, ഫൈസൽ, ടി.യു. ഷിബു, സിസ്റ്റർ ആൻസ് മരിയ എന്നിവർ പ്രസംഗിച്ചു. സെന്റ് ജോർജ് ടിടിഐ, ജയശ്രീ ബിഎഡ് കോളജ്, പഴശിരാജ കോളജ്, എസ്എൻ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.