മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു
1396138
Wednesday, February 28, 2024 5:26 AM IST
കൽപ്പറ്റ: നെൻമേനി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. പ്രകൃതിയോടിണങ്ങി ആർത്തവ ശുചിത്വത്തിന്റെ അധ്യായം എന്ന മുദ്രാവാക്യവുമായി മിത്ര-2024 എന്ന പേരിൽ 10 ലക്ഷം രൂപയുടെ മെൻസ്ട്രുവൽ കപ്പുകളാണ് വാർഡുകളിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായി വിതരണം ചെയ്തത്.
വാർഡുകളിൽ ക്യാന്പുകൾ നടത്തി മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസുകൾ നൽകി. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്ത വർഷവും തുടരുമെന്നും 2026 ൽ സന്പൂർണ മെൻസ്ട്രുവൽ കപ്പ് പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ കപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷനായ പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ടി. ബേബി, സുജാത ഹരിദാസ്, ജയമുരളി, പഞ്ചായത്തംഗം അഫ്സൽ കുടുക്കി, മെഡിക്കൽ ഓഫീസർ ഡോ.രമ്യ കൃഷ്ണൻ, മെജോ ജോസഫ്, പി.പി. സുമ തുടങ്ങിയവർ പ്രസംഗിച്ചു.