സെന്റ് ഗ്രിഗോറിയോസ് കോളജിൽ അന്താരാഷ്ട്ര സെമിനാർ നടത്തി
1417417
Friday, April 19, 2024 6:18 AM IST
മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിൽ "എക്സ്പ്ലോറിംഗ് ന്യൂറോ കോഗ്നിറ്റീവ് ഫൗണ്ടേഷൻ ഓഫ് മൈൻഡ്ഫുൾ എഡ്യുക്കേഷൻ വിതിൻ ദ ഫ്രെയിം വർക്ക് ഓഫ് ദ എൻഇപി 2020’ എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ നടത്തി.
എൻസിടിഇ ജനറൽ കൗണ്‍സിൽ അംഗം ജോബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
കുടമാളൂർ യൂണിവേഴ്സിറ്റി ബിഎഡ് സെന്ററിലെ അധ്യാപകൻ ഡോ.പി.പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് കോളജ് പ്രിൻസിപ്പൽ ഡോ.ടോമി കെ. ഔസേപ്പ്, ബി.കെ. പ്രിയേഷ്കുമാർ, പ്രഫ.എം. സലീൽ, സുജ ജോണ്‍ എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിൽ ദേശീയ,
അന്തർദേശീയതലങ്ങളിൽനിന്നുള്ളവർ പ്രബന്ധം അവതരിപ്പിച്ചു. സെമിനാർ കോഡിനേറ്റർ പി. ശരത്കുമാർ, അധ്യാപകരായ കെ.എസ്. ബിൻഷ, സുജ ജോണ്‍, എം.സി. സൗമ്യ, ജോണ്സണ് ജേക്കബ്, ഷെൽമി ഫിലിപ്, നോഡൽ ഓഫീസർ ഇ.വി. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.