പനമരം: റേഷൻ കടയിൽ ബഹളം ഉണ്ടാക്കുകയും ഇ പോസ് മെഷീൻ എറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
ചുണ്ടക്കുന്ന് ജിനേഷിനെയാണ്(32) പോലീസ് ഇൻസ്പെക്ടർ സി.വി. ബിജു അറസ്റ്റുചെയ്തത്. ചുണ്ടക്കുന്ന് എആർഡി 80 നന്പർ റേഷൻ കടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജിനേഷ് അതിക്രമം കാട്ടിയത്. പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസ്.