പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാളെ
Saturday, September 7, 2024 5:23 AM IST
ക​ൽ​പ്പ​റ്റ: പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​ൻ​എം​ഡി​സി ഹാ​ളി​ൽ ചേ​രു​മെ​ന്ന് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി. ​പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എം. ശി​വ​രാ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​പ്പ​ൻ ന​ന്പ്യാ​ർ, ട്ര​ഷ​റ​ർ സി.​എ​ച്ച്. മ​മ്മി, കെ.​ജെ. ജോ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ഖി​ലേ​ന്ത്യ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​ധ​ർ​മ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​ൻ​കാ​രോ​ട് ഭ​ര​ണാ​ധി​കാ​രി​ക​ൾ കൊ​ടി​യ ക്രൂ​ര​ത​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 1995 ന​വം​ബ​ർ 16ന് ​രാ​ജ്യ​ത്ത് നി​ല​വി​ൽ​വ​ന്ന​താ​ണ് എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ സ്കീം (​ഇ​പി​എ​സ്). നി​ല​വി​ൽ ആ​യി​രം രൂ​പ​യാ​ണ് ഇ​പി​എ​സ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു മി​നി​മം പെ​ൻ​ഷ​ൻ.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഈ ​തു​ക പോ​ലും അ​നേ​ക​ർ​ക്ക് നി​ഷേ​ധി​ക്കു​ക​യാ​ണ്. ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യു​മാ​യി പെ​ൻ​ഷ​ൻ പ​ദ്ധ​തി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​സ​ഭാ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി 3,000 രൂ​പ മി​നി​മം പെ​ൻ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ഫ​ണ്ടി​ൽ​നി​ന്നു പ​ലി​ശ​യി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന തു​ക പോ​ലും പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു വി​നി​യോ​ഗി​ക്കു​ന്നി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് 2022-23ൽ ​പെ​ൻ​ഷ​ൻ ഫ​ണ്ടി​ൽ 7,80,308.93 കോ​ടി രൂ​പ​യാ​ണു​ള്ള​ത്. അ​തേ​വ​ർ​ഷം പ​ലി​ശ​യാ​യി ല​ഭി​ച്ച​ത് 51,985.82 കോ​ടി രൂ​പ​യാ​ണ്.


14,444.6 കോ​ടി രൂ​പ​യാ​ണ് പെ​ൻ​ഷ​ൻ ന​ൽ​കി​യ​ത്. ഇ​പി​എ​സ് നി​ല​വി​ൽ​വ​ന്ന​തു​മു​ത​ൽ പ​ലി​ശ ഇ​ന​ത്തി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക പെ​ൻ​ഷ​ൻ ന​ൽ​കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. 1995-96ൽ ​പ​ദ്ധ​തി തു​ട​ങ്ങു​ന്പോ​ൾ 8252.46 കോ​ടി രൂ​പ ഫാ​മി​ലി പെ​ൻ​ഷ​ൻ ഫ​ണ്ടി​ൽ​നി​ന്നു വ​ന്ന​താ​ണ്. അ​ക്കൊ​ല്ലം 707.14 കോ​ടി രൂ​പ പ​ലി​ശ ല​ഭി​ച്ചു. 150.14 കോ​ടി രൂ​പ​യാ​ണ് പെ​ൻ​ഷ​ൻ ന​ൽ​കി​യ​ത്. മി​നി​മം പെ​ൻ​ഷ​ൻ 9,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.