വൈത്തിരി: പഞ്ചായത്തിന്റെയും ഭാരതീയ ചികത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാന്പ് നടത്തി. കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസി, മെംബർമാരായ ജോഷി വർഗീസ്, മേരിക്കുട്ടി മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സി. ജോർജ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.മായ ജോർജ്, ഡോ.സ്വാതി കൃഷ്ണ, ഡോ.ഷിംന, ഫാർമസിസ്റ്റുമാരായ പി.സി. റോയി, കാർത്തിക, റിയ, രജനി എന്നിവർ നേതൃത്വം നൽകി.