കൽപ്പറ്റ: സോഷ്യലിസ്റ്റ് പാർട്ടികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനതാദൾ-എസ് ജില്ലാ പ്രവർത്തക കണ്വൻഷൻ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.പി. വർക്കി, പി.കെ. ബാബു, സുബൈർ കടന്നോളി, സൈഫു വൈത്തിരി, ആദർശ് കൽപ്പറ്റ, റസാഖ് തരുവണ എന്നിവർ പ്രസംഗിച്ചു.