മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
1460471
Friday, October 11, 2024 5:20 AM IST
മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, എയുപിഎസ്, ഗവ.ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. സമാപന സമ്മേളനം എടവക പഞ്ചായത്തംഗം ഷിൽസണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.
സേക്രഡ് ഹാർട്ട് സ്കൂൾ പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കൻ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ സമ്മാനവിതരണം നടത്തി. പഞ്ചായത്തംഗങ്ങളായ സുമിത്ര ബാബു, ഉഷ വിജയൻ, ഷറഫുന്നിസ, സുമിത്ര ബാബു, ലത വിജയൻ, എഇഒ എ.കെ. മുരളീധരൻ, ബിപിസി കെ.കെ. സുരേഷ്, എയുപിഎസ് പിടിഎ പ്രസിഡന്റ് പി.എ. ജിജേഷ്, ട്രോഫി കമ്മിറ്റി കണ്‍വീനർ ജോസഫ്,
എയുപിഎസ് ഹെഡ്മാസ്റ്റർ ഷോജി ജോസഫ് എന്നിവർ പ്രസംഗിച്ചു. സേക്രഡ് ഹാർട്ട് സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജി എം. ഏബ്രഹാം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ പി.വി. ജയകുമാർ നന്ദിയും പറഞ്ഞു.
ശാസ്ത്രമേളയിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടിയ വിദ്യാലയങ്ങൾ: ഗണിതശാസ്ത്രമേള: എൽപി-മാനന്തവാടി എൽഎഫ് യുപിഎസ്, തലപ്പുഴ ജിയുപിഎസ്. യുപി-മാനന്തവാടി എൽഎഫ്യുപിഎസ്, മാനന്തവാടി എംജിഎം എച്ച്എസ്എസ്. എച്ച്എസ്-കണിയാരം ഫാ.ജികെഎം എച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ്. എച്ച്എസ്എസ്-ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, മാനന്തവാടി എംജിഎം എച്ച്എസ്എസ്.
ശാസ്ത്രമേള: എൽപി-എടവക എൻഎഎൽപിഎസ്, മാനന്തവാടി എൽഎഫ് ഇംഗ്ലീഷ് മീഡിയം എൽപിഎസ്. യുപി-മാനന്തവാടി എംജിഎം എച്ച്എസ്എസ്, തവിഞ്ഞാൽ സെന്റ് തോമസ് യുപിഎസ്. എച്ച്എസ്-ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, മാനന്തവാടി എംജിഎംഎച്ച്എസ്എസ്. എച്ച്എസ്എസ്-മാനന്തവാടി എംജിഎം എച്ച്എസ്എസ്, ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്.
സാമൂഹിക ശാസ്ത്രമേള: എടവക എൽപി-എൻഎഎൽപിഎസ്, മാനന്തവാടി. എൽഎഫ്യുപിഎസ്. യുപി-പനമരം ക്രസന്റ് പബ്ലിക് ഹൈസ്കൂളും കല്ലോടി സെന്റ് ജോസഫ്സ് യുപിഎസും, മാനന്തവാടി എൽഎഫ് യുപിഎസും തലപ്പുഴ ജിയുപിഎസും.
എച്ച്എസ്-മാനന്തവാടി എംജിഎംഎച്ച്എസ്എസും വെള്ളമുണ്ട ജിഎംഎച്ച്എസ്എസും, മാനന്തവാടി ജിവിഎച്ച്എസ്എസ്. എച്ച്എസ്എസ്- ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ്.
പ്രവൃത്തിപരിചയമേള: എൽപി- ഏച്ചോം സർവോദയ എച്ച്എസ്, തരുവണ ജിയുപിഎസ്. യുപി- തരുവണ ജിയുപിഎസ്, മാനന്തവാടി ജിയുപിഎസ്, ഹൈസ്കൂൾ: ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, കണിയാരം ഫാ.ജികഐംഎച്ച്എസ്എസ്. എച്ച്എസ്എസ്- ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ഏച്ചോം സർവോദയ എച്ച്എസ്.
ഐടി മേള: യുപി-മാനന്തവാടി എംജിഎം എച്ച്എസ്, പനമരം ജിഎച്ച്എസ്എസ്. എച്ച്എസ്-മാനന്തവാടി എംജിഎം എച്ച്എസ്എസ്, ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്. എച്ച്എസ്എസ്-ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക, മാനന്തവാടി എംജിഎം എച്ച്എസ്എസ്.