സ്‌​കൂ​ട്ട​റി​ടി​ച്ചു പ​രി​ക്കേ​റ്റ കാ​ൽ​ന​ട യാ​ത്ര​ക്കാ​രി മ​രി​ച്ചു
Saturday, January 28, 2023 12:28 AM IST
ത​ളി​പ്പ​റ​മ്പ്: സ്‌​കൂ​ട്ട​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് മ​ന്ന സ്വ​ദേ​ശി​നി​യാ​യ കോ​ടി​യി​ല്‍ ഹൗ​സി​ല്‍ ആ​മി​ന (61) യാ​ണ് മ​രി​ച്ച​ത്. 25ന് ​രാ​വി​ലെ 9.30 നാ​യി​രു​ന്നു അ​പ​ക​ടം. ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള ആ​ശ്ര​യ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍​നി​ന്നു മ​രു​ന്ന് വാ​ങ്ങാ​ന്‍ വ​ന്ന ആ​മി​ന​യെ ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​മി​ന​യെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.