കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
1574444
Thursday, July 10, 2025 12:54 AM IST
വളപട്ടണം: സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. വളപട്ടണം സിഎച്ച് മുഹമ്മദ് കോയ സ്മാരക ഗവ. എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയും അഴീക്കലിലെ മനാഫ്-സുഹറാബി ദന്പതികളുടെ മകനുമായ സമദ് (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കക്കുളങ്ങര മസ്ജിദിലെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. മുങ്ങിപ്പോയ സമദിനെ ഉടൻ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു.