കള്ളത്തോക്ക് നിര്‍മാണം: ആലക്കോട് സ്വദേശി അറസ്റ്റില്‍
1574485
Thursday, July 10, 2025 2:09 AM IST
രാജപുരം: കള്ളത്തോക്ക് നിര്‍മാണകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. കള്ളാര്‍ കോട്ടക്കുന്ന് കൈക്കളംകല്ലില് താമസിക്കുന്ന കണ്ണൂര്‍ ആലക്കോട് കാര്‍ത്തികപുരം എരുത്തമാട സ്വദേശി എം.കെ.അജിത്കുമാര്‍ (55) ആണ് അറസ്റ്റിലായത്. താമസസ്ഥലത്തുനിന്ന് രണ്ടു തോക്കുകളും നിര്‍മാണത്തിലിരിക്കുന്ന ഒരു തോക്കും നിര്‍മാണസാമഗ്രികളും പിടികൂടി.
പ്രതിയുടെ സഹായികളായിരുന്ന രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
ഒരുമാസം മുമ്പാണ് പ്രതി ഇവിടെ താമസം ആരംഭിച്ച് ആവശ്യക്കാര്‍ക്ക് തോക്ക് നിര്‍മിച്ചുകൊടുക്കാന്‍ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. നാടന്‍ ഒറ്റക്കുഴല്‍ തോക്കാണ് നിര്‍മിച്ചുനല്‍കിയിരുന്നത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട്, ബേക്കല്‍ ഡിവൈഎസ്പിമാരുടെ സ്ക്വാഡുകളും രാജപുരം പോലീസ് ചേര്‍ന്ന് ഈ വീട്ടില്‍ റെയ്ഡ് നടത്തിയത്.