ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
1574493
Thursday, July 10, 2025 2:09 AM IST
നിർമലഗിരി: നിർമലഗിരി കോളജ് (ഓട്ടോണമസ്) ചരിത്ര വിദ്യാർഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. നിർമലഗിരി കോളജ് ചരിത്ര വിഭാഗം മുൻ മേധാവിയും ആലക്കോട് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പലുമായ ഡോ. ടി.ജെ. ഷാജിമോൻ മുഖ്യപ്രഭാഷണം നടത്തി.
ചരിത്ര വിഭാഗം മേധാവി രേഷ്മ ടോം, സിസ്റ്റർ ഡോ. സുജമോൾ ജോസഫ്, ഫാത്തിമത്ത് റാഹില എന്നിവർ പ്രസംഗിച്ചു.
മലയാള വിഭാഗം ഒന്നാം വർഷ വിദ്യാർഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം "പ്രവേശകം 25' സംഘടിപ്പിച്ചു. മലയാള വിഭാഗം പൂർവ വിദ്യാർഥി സഞ്ജയ് ഷാജി മുഖ്യാതിഥിയായിരുന്നു.
മലയാള ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെകുറിച്ചും വിവിധ ജോലി സാധ്യതകളെകുറിച്ചും അദ്ദേഹം സംസാരിച്ചു. മലയാള വിഭാഗം അധ്യക്ഷ ഡോ. ദീപാ മോൾ മാത്യു, പി. അമയ എന്നിവർ പ്രസംഗിച്ചു.