നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു
1574495
Thursday, July 10, 2025 2:09 AM IST
മട്ടന്നൂർ: ചാവശേരി കൂരൻ മുക്കിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഇരിക്കൂറിൽ നിന്നു ഉളിയിൽ ഭാഗത്തേക്ക് പോയ കാർ കൂരൻമുക്കിൽ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുത തൂണിലിടിച്ച് മറിയുകയായിരുന്നു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്നു വൈദ്യുത തൂണും കമ്പിയും റോഡിലേക്ക് വീണു. പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു. വൈദ്യുത തൂൺ റോഡിൽ നിന്ന് മാറ്റുന്നതിനിടെ ഇരിട്ടി ഭാഗത്തേക്ക് പോയ പാർസൽ ലോറി തട്ടി മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി.