നഷ്ടപരിഹാരം ഏകപക്ഷീയമെന്ന് ഭൂവുടമകൾ; പായത്ത് പ്രതിഷേധ യോഗം നടത്തി
1574496
Thursday, July 10, 2025 2:09 AM IST
ഇരിട്ടി: വയനാട്-കരിന്തളം 400 കെവി ലൈൻ പുതിയ നഷ്ടപരിഹാര പാക്കേജ് സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്ന് ഭൂവുടമകൾ. സർക്കാരിന്റെ ഏകപക്ഷീയ പാക്കേജിനെതിരെ പായം പഞ്ചായത്തിലെ ഭൂവുടമകളും കർഷകരും പ്രതിഷേധ യോഗം നടത്തി. കിളിയന്തറ പാരിഷ് ഹാളിൽ ഇടവക വികാരി ഫാ. ആന്റണി ആനക്കല്ലിൽ ഉദ്ഘാടനം ചെയ്തു.
സമര സമിതി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. വീടും സ്ഥലവും നഷ്ട്ടപ്പെടുന്നവർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകാതെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. ബെന്നി പുതിയാന്പുറം, ഡെന്നീസ് മാണി, ജിജോ അടവനാൽ, തങ്കച്ചൻ നെടുമല, റോബിൻസ് മണ്ണനാൽ, രാജി അടവനാൽ എന്നിവർ പ്രസംഗിച്ചു.