മട്ടന്നൂർ അഗ്നിരക്ഷാ സേനയ്ക്ക് ഇനി വെള്ളത്തിനടിയിലും ആശയവിനിമയം
1574478
Thursday, July 10, 2025 2:09 AM IST
മട്ടന്നൂർ: മട്ടന്നൂർ അഗ്നിരക്ഷാ സേനയ്ക്ക് വെള്ളത്തിനടിയിൽ നിന്ന് ആശയവിനിമയം നടത്താനുള്ള അത്യാധുനിക സംവിധാനമെത്തി. മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിൽ പരീക്ഷണം നടത്തി. ജലാശയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഡൈവർമാരുമായി സംസാരിക്കാൻ സാധിക്കുന്ന മെഷിനറിയാണ് ലഭിച്ചത്.
വെള്ളത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ഇറങ്ങുമ്പോഴുള്ള സംവിധാനത്തിന്റെ പ്രവർത്തനമാണ് വിലയിരുത്തിയത്. അഗ്നിശമന വിഭാഗം എന്തൊക്കെ മുൻ കരുതലുകൾ സ്വീകരിക്കണമെന്നുള്ളത് മനസിലാക്കുന്നതിനാണ് മട്ടന്നൂർ അഗ്നി രക്ഷാ സേന പരിശീലനം നൽകിയത്. കുളത്തിലും മറ്റും ഇറങ്ങുന്ന സേനാംഗങ്ങളുമായി കരയിലുള്ളവർക്ക് കേബിളിന്റെ സഹായത്തോടെ ആശയ വിനിമയം നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. ഏതാനും മാസം മുമ്പാണ് മട്ടന്നൂർ അഗ്നിരക്ഷാ സേനക്ക് ഇത് ലഭിച്ചത്.