വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
1574636
Thursday, July 10, 2025 10:10 PM IST
പള്ളിക്കുന്ന്: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
പെരുമണ്ണ് മല്ലിശേരി ഇല്ലത്ത് പരേതരായ നാരായണൻ നമ്പൂതിരി-പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ വടക്കെ വാര്യത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ ദന്പതികളുടെ മകൻ ദുർഗ റോഡിൽ അച്യുതത്തിൽ ഗോപിനാഥൻ (അച്ചൂട്ടി-70) ആണ് മരിച്ചത്. ഫെബ്രുവരി 15ന് ചാല പനോന്നേരിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് പയ്യാമ്പലത്ത്. ഭാര്യ: വസന്ത. മക്കൾ: മഞ്ജുള, മിഥുൻ (കെവിആർ മാരുതി, പുതിയതെരു). മരുമക്കൾ: മുരളീധര വാര്യർ (ജ്യോൽസ്യർ, കല്യാശേരി), ദിവ്യ. സഹോദരങ്ങൾ: പത്മാവതി, ചന്ദ്രവല്ലി, ജയനാരായണൻ, പരേതരായ കമലം, യശോദ, ബാലകൃഷ്ണ വാര്യർ, രാമചന്ദ്ര വാര്യർ.