അന്നം അഭിമാനം പദ്ധതിയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം കൈമാറി
1574701
Friday, July 11, 2025 1:10 AM IST
ഇരിട്ടി: ഇരിട്ടി പോലീസും ജെസിഐ ഇരിട്ടിയും സംയുക്തമായി നടത്തിവരുന്ന "വിശപ്പുരഹിത ഇരിട്ടി- അന്നം അഭിമാനം' പദ്ധതിക്ക് ഒരു ദിവസത്തെ ഭക്ഷണം കൈമാറി. ഷീല ഏബ്രഹാമിന്റെ രണ്ടാം ചരമ വാർഷികംദിനത്തിൽ മകൻ ജെയിൻ ഏബ്രഹാം ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീൻ, അനോജ് ജോയ് എന്നിവർക്ക് ഭക്ഷണം കൈമാറി.
രണ്ടുവർഷമായി ഇരിട്ടിയിൽ പ്രവർത്തിച്ചുവരുന്ന അന്നം അഭിമാനം പദ്ധതി ഇരിട്ടിക്ക് അഭിമാനമായി മാറുകയാണ്. ദിനം പ്രതി 15 ഓളം പേർക്കാണു മുടങ്ങാതെ ഭക്ഷണം നൽകി വരുന്നത്. പദ്ധതി കമ്മിറ്റി അംഗങ്ങളായ കെ. സുരേഷ് ബാബു, ഡോ. ജി. ശിവരാമകൃഷ്ണൻ, കെയർ ടേക്കർ സജീഷ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.