ഇന്റർ ഹയർ സെക്കൻഡറി ക്വിസ്: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി ജേതാക്കൾ
1574696
Friday, July 11, 2025 1:10 AM IST
പയ്യാവൂർ: പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജ് കൊമേഴ്സ് വിഭാഗം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബിസിനസ് ക്വിസ് മത്സരത്തിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. ചെന്പേരി നിർമല, പൈസക്കരി ദേവമാതാ സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനൊന്ന് ടീമുകൾ മത്സരിച്ചു.
കോളജ് സെമിനാർ ഹാളിൽ നടന്ന മത്സരം പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സിബിച്ചൻ തോമസ്, സൗമ്യ മാനുവൽ, മോനിഷ മോഹൻദാസ്, വിദ്യാർഥിനി നിജ ഫാത്തിമ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കോളജ് മാനേജർ ഫാ. നോബിൾ ഓണംകുളം വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൊമേഴ്സ് വിഭാഗം മേധാവി പി.എസ്. ഷൈജോ, കോ-ഓർഡിനേറ്റർ മനു ജോസഫ് എന്നിവർ പ്രസംഗിച്ചു.