വിന്‍വിന്‍ കോര്പറേഷന് പത്താം വാർഷികം ആഘോഷിച്ചു
1574691
Friday, July 11, 2025 1:10 AM IST
കണ്ണൂര്‍: പത്രപരസ്യ രംഗത്തും ഇവന്റ് മാനേജ്മെന്റ് മേഖലയിലും സജീവ സാന്നിധ്യമായ വിൻവിൻ കോർപറേഷൻ പത്താം വാർഷികം ആഘോഷിച്ചു. ഭക്തി സംവർദ്ധിനി യോഗം വൈസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് മാനേജിംഗ് കമ്മിറ്റി മെംബര്‍ എം.ടി പ്രകാശന്, സദാനന്ദ റിയാല്റ്റസ് എംഡി സി.കെ സദാന്ദന്, റസിഡൻസ് അസോസിയേഷന് സംസ്ഥാന വൈസ്. പ്രസിഡന്റ് ആര്. അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ.പി.മുരളി കൃഷ്ണന്, മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷര്‍ പി.സി. വിജയരാജന്‍, ദീപിക മാർക്കറ്റിംഗ് സീനിയർ ബിസിനസ് മാനേജർ പി.ജെ. മാത്യു, കേരളകൗമുദി യൂണിറ്റ് ചീഫ് കെ.വി. ബാബുരാജൻ, പരസ്യവിഭാഗം മാനേജര്‍ കെ.ടി. രാജു, കണ്ണൂര്‍ മീഡിയ എഡിറ്റര്‍ ശിവദാസന്‍ കരിപ്പാല്‍, ആര്‍ട്ടിസ്റ്റ് ശശികല, ബ്ലൂഇങ്ക് ബുക്സ് എംഡി സി.പി. ചന്ദ്രന്, മാതൃഭൂമി മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ കെ. ധനീഷ്, ശ്രീജിത്ത് കൈതേരി, ഡോ.ടി. ശശിധരന്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശിശില്‍ രാമകൃഷ്ണന്, കണ്ണൂര്‍ മിറര്‍ സര്‍ഗവേദി പ്രസിഡന്റ് കെ.സി.ശശീന്ദ്രന്, ഗ്ലൈസീമിയ ആന്റി ഡയബറ്റിക് ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ അനീഷ് കല്ലി, കണ്ണൂര്‍ മെട്രോ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ഷമൽ, ക്ലബ്ബ് എഫ്എം റേഡിയോ സൊലൂഷന്‍സ് മാനേജര്‍ പി.പ്രസാദ്, കണ്ണൂര്‍ വിഷന്‍ മാര്‍ക്കറ്റിംഗ് മാനേജർ ജയന് ചോല, പി.സി. അശോകന്, കെ.ജ്യോതിപ്രകാശ്, രഘുത്തമന് എന്നിവർ പ്രസംഗിച്ചു.