വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു
1574693
Friday, July 11, 2025 1:10 AM IST
പെരുമ്പടവ്: പെരുമ്പടവ് വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും നടന്നു. പെരുമ്പടവ് മറിയം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ബെന്നി ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. പെരുമ്പടവ് സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി.
കണ്ണൂർ വൈഎംസിഎ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റായി ബെന്നി ചിറ്റിലപ്പള്ളിയും സെക്രട്ടറിയായി ജയ്സൺ മുടിയാനിക്കൽ, ട്രഷററായി ഏബ്രഹാം കണ്ടത്തിൽ എന്നിവരും ഭരണസമിതിയംഗങ്ങളും ചുമതലയേറ്റു. വനിത ഫോറം പ്രസിഡന്റായി ഹെലൻ മുടയാനിക്കലും സെക്രട്ടറിയായി ഷാനി മൂത്തേടത്തും യൂണി-വൈ പ്രസിഡന്റായി ജസ്റ്റിൻ പെരിഞ്ചേരിയും സെക്രട്ടറിയായി ഗോഡ്വിൻ ചിറ്റിലപ്പള്ളിയും ചുമതലയേറ്റു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വൈഎംസിഎ ഏഷ്യ പസഫിക്ക് കമ്മിറ്റി മെംബർ ഡോ. കെ.എം. തോമസ് നേതൃത്വം നൽകി.
വനിതാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കണ്ണൂർ വനിത സബ് റീജണൽ ചെയർപേഴ്സൺ ടിന്റു ബിജി ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗമായ യൂണി-വൈയുടെ പെരുമ്പടവ് യൂണിറ്റ് സ്ഥാപനം ജനറൽ കൺവീനർ ഷാജി ജോസഫ് നിർവഹിച്ചു. നാഷണൽ എക്സിക്യൂട്ടീവ് അംഗം മത്തായി വീട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ യുവജനങ്ങളെ കാർന്നുതിന്നുന്ന രാസലഹരിക്കെതിരായി ആദ്യ പ്രസിഡന്റ് മാത്യു വട്ടോത്ത് പ്രമേയം അവതരിപ്പിച്ചു.