ബൈക്ക് യാത്രക്കാരൻ ഓടയിൽ വീണു
1575791
Tuesday, July 15, 2025 1:05 AM IST
പാലാവയൽ: അശാസ്ത്രീയമായ റോഡ് നിർമാണം മൂലം പുളിങ്ങോം-പാലാവയൽ റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ രാവിലെ 11ഓടെ പുളിങ്ങോത്തുനിന്ന് പാലാവയലിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡിലെ ഓവുചാലിൽ വീണു.
പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്ക് പൂർണമായും തകർന്നു. ഒരുമാസം മുന്പ് ഇവിടെ കാറും അപകടത്തിൽപ്പെട്ടിരുന്നു. പുളിങ്ങോത്തിനും പാലാവയൽ പാലത്തിനുമിടയിലാണ് അപകടമേഖല. ഓവുചാലിന് സ്ലാബിടാതെ തുറന്നുകിടക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഓവുചാൽ മൂടാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.