400 കെവി ലൈൻ നഷ്ടപരിഹാരം; പ്രതിഷേധ സംഗമം നടത്തി
1575447
Sunday, July 13, 2025 8:55 AM IST
ഉളിക്കൽ: 400 കെവി ലൈൻ കടന്നുപോകുന്ന സ്ഥലത്തെ ഭൂമി നഷ്ടപ്പെടുന്ന കർഷകർ മണിക്കടവിൽ പ്രതിഷേധ സംഗമം നടത്തി. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് തള്ളാനും ന്യായമായ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരെ നമ്മുടെ ഭൂമിയിൽ കയറ്റരുതെന്നും കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകാനും മണിക്കടവിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ യോഗം ഉദ്ഘാടനം ചെയ്തു. വാർഡംഗം ജാൻസി കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല സമരങ്ങളുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ പ്രശ്നങ്ങൾ പഞ്ചായത്തിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടി ഒന്നാം വാർഡ് മണിക്കടവ് നോർത്തിന്റെ ഗ്രാമസഭായോഗത്തിൽ ജോസ് പൊട്ടംപ്ലാക്കൽ പ്രമേയം അവതരിപ്പിച്ചു.