വിമാനത്താവള ചുറ്റളവിലും തളിപ്പറന്പ് താലൂക്കിലും ഡ്രോൺ നിരോധനം
1574999
Saturday, July 12, 2025 2:31 AM IST
കണ്ണൂർ/തളിപ്പറന്പ്: കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ചുകിലോ മീറ്റർ ചുറ്റളവിൽ ഇന്നലെ മ ുതൽ മൂന്നുദിവസത്തേക്ക് ഡ്രോൺ, പാരാ ഗ്ലൈഡർ, ഹോട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഉത്തരവിട്ടു. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസമാവുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
തളിപ്പറന്പ് താലൂക്കിലും ഇന്നലെ മുതൽ മൂന്നുദിവസത്തേക്ക് ഡ്രോൺ, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കളക്ടർ ഉത്തരവിറക്കി. പോലീസ്, പാരാമിലിറ്ററി, എയർഫോഴ്സ്, എസ്പിജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ല.