മലയോരമേഖലയിൽ മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം: സജീവ് ജോസഫ് എംഎൽഎ
1575016
Saturday, July 12, 2025 2:31 AM IST
ശ്രീകണ്ഠാപുരം: മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ കണ്ടു കത്തുനൽകി. മുന്പ് കണക്ടിവിറ്റി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും ടവറുകൾ പ്രവർത്തനക്ഷമമല്ലാതായതു കാരണം കണക്ടിവിറ്റി നഷ്ടപ്പെട്ടുവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പ്രശ്നം പരിഹരിക്കാൻ കൂടുതൽ ടവറുകൾ സ്ഥാപിച്ചും വൈഫൈ കണക്ഷൻ നൽകിയും പ്രവർത്തനക്ഷമത കുറഞ്ഞ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും സേവനം ഉറപ്പാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താനും ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഉടൻ ബിഎസ്എൻഎൽ അദാലത്ത് സംഘടിപ്പിക്കുമെന്നും ജനറൽ മാനേജർ സജീവ് ജോസഫ് എംഎൽഎയെ അറിയിച്ചു.