ബിരുദദാനവും സ്നേഹവീട് സമർപ്പണവും നടത്തി
1575009
Saturday, July 12, 2025 2:31 AM IST
എടത്തൊട്ടി: എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2024-25 വർഷത്തെ ബിരുദദാന ചടങ്ങും അഞ്ചാമത് സ്നേഹവീടിന്റെ താക്കോൽ സമർണവും കണ്ണൂർ യൂണിവേഴ്സിറ്റി ഡയറക്റ്റ് ഓഫ് സ്റ്റുഡന്റ് സർവീസ് ഡോ. കെ.വി. സുജിത്ത് നിർവഹിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെയും ചിറ്റിലപിള്ളി ഫൗണ്ടേഷന്റെയും ധനസഹായത്തോടെ നിർമിച്ച അഞ്ചാമത്തെ വീടിന്റെ താക്കാൽ ദാനമാണ് നടന്നത്. കോളജ് പ്രിൻസിപ്പൽ റവ. ഡോ. പീറ്റർ ഓരോത്ത് അധ്യക്ഷത വഹിച്ചു. റിട്ട. എസ്പി പ്രിൻസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
കോളജ് മാനേജർ ഫാ. ജോർജ് പൊട്ടയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് മേലുകുന്നേൽ, വിവിധ വകുപ്പ് മേധാവികളായ ഡോ. ഏബ്രഹാം ജോർജ്, ജോസ് ജോസഫ്, സ്റ്റാഫ് പ്രതിനിധി തോമസ് പോൾ എന്നിവർ പ്രസംഗിച്ചു. കോളജ് യൂണിയൻ മാഗസിൻ "അകം', റിസർച്ച് ജേർണൽ "ഡി ഫൈൻ' എന്നിവയുടെ പ്രകാശനവും നടന്നു.