തലശേരി അതിരൂപത യുവജന സംഗമവും റാലിയും ഇന്ന് ആലക്കോട്ട്
1575002
Saturday, July 12, 2025 2:31 AM IST
ആലക്കോട്: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത യുവജന സംഗമവും റാലിയും ഇന്ന് ആലക്കോട് നടക്കും. വൈകുന്നേരം നാലിന് അരങ്ങത്തു നിന്ന് ആരംഭിക്കുന്ന റാലി ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സമാപിക്കും.
ആലക്കോട്, മേരിഗിരി, വായാട്ടുപറമ്പ്, ചെറുപുഴ ഫൊറോനകളിൽ നിന്നുള്ള യുവജനങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. യുവജനസംഗമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി മുഖ്യാതിഥിയായിരിക്കും. സജീവ് ജോസഫ് എംഎൽഎ അവാർഡ് സമർപ്പണം നടത്തും.
കെസിവൈഎം-എസ്എംവൈഎം അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ആമുഖപ്രഭാഷണം നടത്തും. അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷ വഹിക്കും. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര്, കെസിവൈഎം അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ് റോസ് എസ്എച്ച്, ഗ്ലോറിയ കുനാനിക്കൽ എന്നിവർ പ്രസംഗിക്കും. വാദ്യമേളങ്ങളുടെയും പ്ലോട്ടുകളുടെയും അകമ്പടിയോടെ നടക്കുന്ന റാലിയിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുക്കും.