ക​ണ്ണൂ​ർ: 2024-25 വ​ർ​ഷ​ത്തി​ലെ സം​സ്ഥാ​ന കാ​യ​ക​ൽ​പ് അ​വാ​ർ​ഡു​ക​ളി​ൽ ജി​ല്ല​യി​ലെ ആ​രോഗ്യ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന ​നേ​ട്ടം. ജി​ല്ലാ/​ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി, മാ​ങ്ങാ​ട്ടു​പ്പ​റ​മ്പ്, (81 ശതമാനം) കാ​യ​ക​ൽ​പ് ക​മ​ൻ​ഡേ​ഷ​ൻ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ർ​ഡ് തു​ക. താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി (73ശതമാനം) ഒ​രുല​ക്ഷം രൂ​പ​യു​ടെ കാ​യ​ക​ൽ​പ് ക​മ​ൻ​ഡേ​ഷ​ൻ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യി.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര വി​ഭാ​ഗ​ത്തി​ൽ 95.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ചൊ​ക്ലി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ര​ണ്ടുല​ക്ഷം രൂ​പ​യു​ടെ​യും 92.5 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ക​ല്യാ​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം 50,000 രൂ​പ​യു​ടെ​യും 90.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മൊ​റാ​ഴ, ഉ​ദ​യ​ഗി​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ 25,000 രൂ​പ​യു​ടെ​യും അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി.

ജ​ന​കീ​യാ​രോ​ഗ്യ​കേ​ന്ദ്ര വി​ഭാ​ഗ​ത്തി​ൽ 97.5 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ക​തി​രൂ​ർ മെ​യി​ൻ സെ​ന്‍റ​ർ ഒ​രുല​ക്ഷം രൂ​പ​യു​ടെ​യും 96.2 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി കു​ണ്ടു​ചി​റ 50,000 രൂ​പ​യു​ടെ​യും 93.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മൊ​റാ​ഴ 35,000 രൂ​പ​യു​ടെ​യും അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം, മാ​ലി​ന്യ പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ച്ച അ​വാ​ർ​ഡാ​ണ് കാ​യ​ക​ൽ​പ്. കേ​ര​ള​ത്തി​ലെ ജി​ല്ലാ/​ജ​ന​റ​ൽ/​സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന​ത​ല കാ​യ​ക​ൽ​പ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ൽ ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന​യും പി​ന്നീ​ട് സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന​യും ന​ട​ത്തി, സം​സ്ഥാ​ന​ത​ല കാ​യ​ക​ൽ​പ് അ​വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണ് ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​ക​ളെ തെ​ര​ഞ്ഞെടു​ത്ത​ത്.