മട്ടന്നൂരിലും സുരക്ഷാക്രമീകരണം
1575000
Saturday, July 12, 2025 2:31 AM IST
മട്ടന്നൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുന്നതിന്റെ ഭാഗമായി ഇന്ന് മട്ടന്നൂരിലും പരിസരങ്ങളിലും കനത്ത സുരക്ഷ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐപിഎസിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി ആയിരത്തിലധികം പോലീസുകാരാണ് സുരക്ഷയ്ക്കായി എത്തുന്നത്. വൈകുന്നേരം നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെത്തുന്നത്. വിമാനത്താവളത്തിലെത്തുന്ന അമിത് ഷായ്ക്ക് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ സ്വീകരണം നൽകും. തുടർന്നു റോഡ് മാർഗം അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനത്തിനായി പോകും.
സുരക്ഷയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിന്റെ നേതൃത്വത്തിൽ മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉന്നതതല യോഗം ചേർന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ അഡീഷണൽ കമ്മീഷണർമാർ, എഎസ്പിമാർ, ഡിവൈഎസ്പിമാർ ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ യോഗമാണ് നടന്നത്. ഇന്നു രാവിലെ പത്തിന് മട്ടന്നൂരിൽ പോലീസുകാരുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.