ധനരാജ് രക്തസാക്ഷിത്വ ദിനാചരണ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു
1575007
Saturday, July 12, 2025 2:31 AM IST
പയ്യന്നൂർ: ധനരാജ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. രാമന്തളി സെൻട്രലിലും കല്ലേറ്റും കടവിലും കുരിശുമുക്കിലും സ്ഥാപിച്ചിരുന്ന ബോർഡുകളാണ് കീറി നശിപ്പിച്ചത്.
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന കുന്നരു കാരന്താട്ടെ സി.വി. ധനരാജിന്റെ ഒന്‍പതാം രക്തസാക്ഷത്വദിനാചരണം ഇന്നലെ കുന്നരുവിൽ നടക്കുന്നതിനിടയിലാണ് പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടത്.
ഇന്നലെ രാവിലെയാണ് ബോർഡ് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സമീപ പ്രദേശങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കുന്നരുവിലെ ടി. അർജുന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.