നൂതന കോഴ്സുകളുമായി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ്
1575435
Sunday, July 13, 2025 8:49 AM IST
ഇരിട്ടി: പ്ലേസ്മെന്റ് ഗ്യാരണ്ടിയോടെ ന്യൂജൻ കോഴ്സുകൾ ആരംഭിച്ചുകൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വേറിട്ട കലാലയമായി മാറിയിരിക്കുകയാണ് അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ്.കണ്ണൂർ സർവകലാശാലയിലെ ആദ്യത്തെ നാക് അക്രഡിറ്റഡ് സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഡോൺബോസ്കോ കോളജിലാണ് ന്യൂജൻ കോഴ്സുകളായ ബിഎസ്സി ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ബിഎസ്സി സൈബർ സെക്യൂരിറ്റി, ബിഎസ്സി ഡാറ്റ അനലിറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾ ആദ്യമായി തുടങ്ങിയത്.
ബികോമിനൊപ്പം സിഎ/എസിസിഎ/സിഎംഎ പഠിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പ്ലേസ്മെന്റിന് അനിവാര്യമായ മുപ്പതിലേറെ ആഡോൺ കോഴ്സുകളും പഠനഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 23 വർഷം മുന്പ് സ്ഥാപിതമായ ഡോൺബോസ്കോ കോളജിന് ഈ വർഷവും റാങ്കുകളുടെ പൊൻതിളക്കമുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിഎസ്സി സൈക്കോളജി, ബിസിഎ, ബിഎസ്ഡബ്ല്യു എന്നീ കോഴ്സുകൾക്ക് ഒന്നാം റാങ്ക് ഡോൺബോസ്കോ കോളജിന് സ്വന്തം. ടി. ആദിത്യക്ക് ബിഎസ്സി സൈക്കോളജിക്കും അക്ഷയ് മുരളിക്ക് ബിഎസ്ഡബ്ല്യുവിലും നന്ദന സുധീറിന് ബിസിഎയിലുമാണ് ഒന്നാം റാങ്ക് ലഭിച്ചത്.
ബിഎസ്ഡബ്ള്യുവിൽ ആദ്യ അഞ്ച് റാങ്കുകളും ഡോൺ ബോസ്കോ കോളജിനാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഞ്ചുതവണ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റിനും വോളന്റിയറിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡുകൾ ഡോൺബോസ്കോ കോളജിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഒമ്പതു പേരിൽ ഒരാൾ ഡോൺബോസ്കോ കോളജിലെ എൻഎസ്എസ് ലീഡർ ആർച്ച സന്തോഷാണ്.
ഫെബ്രുവരിയിൽ കണ്ണൂർ എസ്എൻ കോളജിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടകത്തിനും മൈമിനും സ്കിറ്റിനും വെസ്റ്റേൺ മ്യൂസിക്കിനും തിരുവാതിരയ്ക്കുമുൾപ്പടെ നിരവധി ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ഡോൺ ബോസ്കോ കോളജ് ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ നാലാമത്തെ കോളജ് എന്ന അഭിമാനനേട്ടത്തിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ 450 ഓളം കുട്ടികളാണ് വൈദികരും സിസ്റ്റേഴ്സും നടത്തുന്ന നാലു ഹോസ്റ്റലുകളിലായി താമസിക്കുന്നത്.
ബികോമിലും എംകോമിലും ബിഎ ഇംഗ്ലീഷിലും എംഎ ഇംഗ്ലീഷിലും എംഎസ്ഡബ്ള്യുവിലും എംഎ ജേണലിസത്തിലും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഏറ്റവും മികച്ച വിജയശതമാനവും എ പ്ലസ്, എ ഗ്രേഡുകളും ഉറപ്പാക്കുന്ന കോളജുകളിൽ ഒന്നാണ് ഡോൺബോസ്കോ.ആയിരം പേർക്ക് സീറ്റിംഗ് കപ്പാസിറ്റിയുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ തിയറ്റർ മാതൃകയിൽ നിർമിച്ച എസി ഓഡിറ്റോറിയവും ഡോൺബോസ്കോ കോളജിനെ വേറിട്ട കലാലയമാക്കുന്നു. വിവിധ കോഴ്സുകൾക്ക് ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : www.donbosco.ac.in ഫോൺ: 9447077360.