അവശനിലയിൽ കണ്ടെത്തിയ വേഴാമ്പലിനെ വനംവകുപ്പിന് കൈമാറി
1575442
Sunday, July 13, 2025 8:55 AM IST
ഇരിട്ടി: മുടയരിഞ്ഞിയിൽ അവശനിലയിൽ കണ്ടെത്തിയ പാണ്ടൻ വേഴാമ്പലിനെ നാട്ടുകാർ വനം വകുപ്പിനു കൈമാറി. ഇന്നലെ രാവിലെ പശുവിനെ കെട്ടാൻ പോയ ഒരപ്പാൻകുഴിമറ്റത്തിൽ ജിൻസ് മത്തായി, സഹോദരങ്ങളായ ജിബിൻ, ജിറ്റ എന്നിവരാണ് പുല്ലിനിടയിൽ അവശനിലയിൽ വേഴാമ്പലിനെ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി വേഴാമ്പലിനെ ഏറ്റെടുത്തു.
പരിക്കുള്ളതിനാൽ ചരൾ വെറ്ററിനറി ക്ലിനിക്കിലെത്തിച്ചു. വെറ്ററിനറി സർജൻ ഡോ. ശരണ്യയുടെ നേതൃത്വത്തിൽ ചികിത്സ നൽകിയശേഷം വനംവകുപ്പ് കസ്റ്റഡിയിൽ സംരക്ഷിച്ചിട്ടുള്ള വേഴാമ്പലിനെ സുഖപ്പെടുമ്പോൾ വനത്തിൽ വിട്ടയയ്ക്കും.