യൂണിവൈ കേരള റീജണൽ പ്രവർത്തന വർഷം തുടങ്ങി
1575446
Sunday, July 13, 2025 8:55 AM IST
പയ്യാവൂർ: യൂണിവൈ കേരള റീജണൽ പ്രവർത്തന വർഷാരംഭം "ജനസിസ് മീറ്റ് 2025' ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വൈഎംസിഎ കേരള റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിവൈ കേരള റീജണൽ ചെയർമാൻ അഖിൽ ജോൺ അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു.
ചെമ്പന്തൊട്ടിയിൽ രൂപീകരിച്ച യൂണിവൈ യൂണിറ്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് വൈഎംസിഎ കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി അലീഷ ജോസ് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.
വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് മെംബർ മത്തായി വീട്ടിയാങ്കൽ, ഏഷ്യ പസഫിക് അലയൻസ് കമ്മിറ്റി മെംബർ കെ.എം.തോമസ്, യൂത്ത് വർക്ക് സെക്രട്ടറി അജുൻ ഈപ്പൻ, ചെമ്പന്തൊട്ടി വൈഎംസിഎ പ്രസിഡന്റ് ജോണി ജോസഫ്, കേരള റീജണൽ മുൻ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ്, നോർത്ത് സോൺ വൈസ് ചെയർമാൻ ബെഹനാൻ കെ. ബെഹനാൻ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പ് കോ-ഓർഡിനേറ്റർ അതുൽ ജെസ് ജോയ്സ്, വൈഎംസിഎ സെക്രട്ടറി ടിന്റോ ജോൺസ്, ട്രഷറർ ജോൺസൺ തോമസ്, സജി അടവിച്ചിറ, രജിത് മാളക്കാരൻ എന്നിവർ നേതൃത്വം നൽകി. മെന്റലിസം ഗെയിം, മോട്ടിവേഷൻ ക്ലാസ്, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.