കണ്ണൂരിൽ കോൺഗ്രസ് സമരസംഗമം നാളെ
1575454
Sunday, July 13, 2025 8:55 AM IST
കണ്ണൂർ: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി കെപിസിസി ആഹ്വാന പ്രകാരമുള്ള സമരസംഗമം നാളെ കണ്ണൂരിൽ നടക്കും. നവനീതം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി, രാഷ്ട്രീയകാര്യ സമിതിയംഗം അജയ് തറയിൽ, രാജ്മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
തൊഴിലില്ലായ്മയിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചാണ് സമരസംഗമം. ആരോഗ്യ മേഖലയിലെ തകർച്ച, തീരദേശ മേഖലയിലെ പ്രശ്നങ്ങൾ, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകർച്ച തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് ഉന്നയിക്കുന്നു.