ചാലോട് ഹോട്ടലിലെ ജനറേറ്ററിന് തീപിടിച്ചു
1575448
Sunday, July 13, 2025 8:55 AM IST
മട്ടന്നൂർ: ചാലോട് മന്ദാരിൻ സ്കൈ ഹോട്ടലിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ജനറേറ്ററിന് തീപിടിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രവർത്തിപ്പിച്ച ജനറേറ്ററിനാണ് തീ പിടിച്ചത്.
ഓണാക്കി 15 മിനിട്ടോളം പ്രവർത്തിച്ചപ്പോഴാണ് ജനറേറ്റർ മുറിയിൽ നിന്നും പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേന അംഗങ്ങളും ചേർന്ന് തീ അണച്ചു. ഹോട്ടലിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഭീതിയിലായ നാട്ടുകാരും സംഭവസ്ഥലത്തെത്തി. പെട്ടെന്ന് തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി.