അങ്കണവാടി ജീവനക്കാർ അവകാശ ദിനമാചരിച്ചു
1575438
Sunday, July 13, 2025 8:55 AM IST
ആലക്കോട്: അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപ അനുവദിക്കുക, കേന്ദ്ര പെൻഷൻ അനുവദിക്കുക, പ്രീ പ്രൈമറി വിദ്യാഭ്യാസം അങ്കണവാടികളിൽ കൂടി മാത്രം നടപ്പിലാക്കുക, ഇൻസെന്റീവ് കുടിശിക തീർത്ത് വിതരണം ചെയ്യുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലക്കോട് ഐസിഡിഎസ് ഓഫീസിനു മുന്നിൽ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി ടി. പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. ശ്രീജ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.