വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
1575439
Sunday, July 13, 2025 8:55 AM IST
ചെറുപുഴ: ചെറുപുഴ നവജ്യോതി കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കടുമേനി ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ പരിപാടികളിലൂടെ ബഷീർ അനുസ്മരണം നടത്തി.
ക്വിസ്, ബഷീർ ദിന സ്കിറ്റ്, തുടങ്ങിയ പരിപാടികൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റര്‍ ക്ലയർ, നവജ്യോതി കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി സി.വി. ആതിര, ലൈബ്രറിയൻ ബിന്ദു സെബാസ്റ്റ്യൻ, വിദ്യാർഥികളായ ജോ മരിയ സ്റ്റാൻലി, പി.ജെ. തോമസ്, ഷെഫിൻ എന്നിവർ നേതൃത്വം നൽകി. നവജ്യോതി കോളജിൽ ബഷീർ ദിനത്തിനോട് അനുബന്ധിച്ച് ചലച്ചിത്ര പ്രദർശനം നടത്തി. ബഷീറിന്റെ സാഹിത്യ പ്രവർത്തനം, പഴയ കാലത്തെ വിദ്യാലയങ്ങൾ, കുടുംബങ്ങൾ, കുടുംബങ്ങളിലെ ജീവിതരീതികൾ, പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ സംബന്ധിച്ച ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.