ചന്ദനക്കാംപാറ യുപി സ്കൂൾ സുവർണ ജൂബിലി; സ്വാഗതസംഘം രൂപീകരിച്ചു
1575807
Tuesday, July 15, 2025 1:05 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു ആമുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ. രാഘവൻ, പയ്യാവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർമാരായ സിന്ധു ബെന്നി, ജിത്തു തോമസ്, ഫാ. ജിൻസ് ചൊള്ളമ്പുഴ, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി, ജോർജ് അമ്പാട്ട്, ശിവദാസ്, കെ.വി. മുരളീധരൻ, ഹൈസ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജയിംസ്, എൽപി സ്കൂൾ മുഖ്യാധ്യാപിക പി.എ. റെജീന, അനിൽ കൊച്ചുകൈപ്പേൽ, വി.ജെ. ജയിംസ്, തോമസ് മാത്യു, ജിൻസ് തോമസ്, ജിഷ പുളിയ്ക്കൽ, നിയോൺ ബിനോയി എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.