ഉ​ളി​ക്ക​ൽ: കോ​ളി​ത്ത​ട്ട് ര​ണ്ടാം​കൈ​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. കാ​ഞ്ഞി​ര​ത്തി​ൽ ദാ​സ​ൻ, പു​തു​ശേ​രി ച​ന്ദ്ര​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റം വ​രെ എ​ത്തി​യാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത്.

ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നു​ള്ള ആ​ന​ക​ളാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ൽ അ​ധി​ക​മാ​യി കാ​ട്ടാ​ന​ക​ൾ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കുക​യാ​ണ്. സെ​ക്‌​ഷ​ൻ ഫോ​റ​സ്‌​റ്റ് ഓ​ഫീ​സ​ർ എ.​കെ. ബാ​ല​ൻ, ബീ​റ്റ് ഫോ​റ​സ്‌​റ്റ് ഓ​ഫി​സ​മാ​രാ​യ കെ.​പി. മു​കേ​ഷ്, മി​ഥു​ൻ, ആ​ർ.​കെ. ര​തീ​ഷ്, സി​നു കി​നാ​ത്തി തു​ട​ങ്ങി​യ​വ​ർ സ്‌​ഥ​ലം സ​ന്ദ​ർ​ശി​ച്ചു.