മാത്തിൽ ഗുരുദേവ് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാം നടത്തി
1575808
Tuesday, July 15, 2025 1:05 AM IST
ചെറുപുഴ: മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകൾക്ക് (എഫ്വൈയുജിപി) തുടക്കമായി. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ സർഗ ശേഷികളെ വളർത്തുന്ന കായിക മേഖലകൾക്ക് പ്രാധാന്യം കൊടുക്കുന്ന വിവിധ തൊഴിൽ മേഖലകളിലേക്ക് വിദ്യാർഥികളെ പ്രാപ്തമാക്കുന്ന സമഗ്ര വികസനമാണ് കോളജിന്റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു. 19ന് ഇവിടെ നടക്കുന്ന മെഗാ തൊഴിൽമേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. കോളജ് കോർഡിനേറ്റർ എ. മൃദുല, കോളജ് വൈസ് പ്രിൻസിപ്പൽ പി. വിനോദ് കുമാർ, എഫ്വൈയുജിപി കോ-ഓർഡിനേറ്റർ കെ. സുമേഷ്, നാക് കോ-ഓർഡിനേറ്റർ പി.കെ. സിന്ധു എന്നിവർ പ്രസംഗിച്ചു.