മത്സരങ്ങളില്‍ മികവ് തെളിയിച്ച് വിദ്യാര്‍ഥികള്‍
1261699
Tuesday, January 24, 2023 1:34 AM IST
വെള്ളരിക്കുണ്ട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. വെളളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിക്ക് എഫ്ഡിഎസ്ജെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോ ജെ. അറയ്ക്കല്‍ നേതൃത്വം നല്കി. സെന്റ് ജൂഡ്സ് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ റിന്‍സി ഏബ്രഹാം, വരക്കാട് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ലിനി എന്നിവര്‍ പ്രസംഗിച്ചു.
പ്രസംഗ മത്സരത്തില്‍ പാലാവയല് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോയല്‍ ജോണ്‍ ഒന്നാം സ്ഥാനവും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിലെ ലിനോള്‍ഡ് മാത്യു രണ്ടാം സ്ഥാനവും നേടി. ഉപന്യാസരചനയില്‍ പാലാവയല് സെന്റ്ജോണ്സിലെ ആന്‍ മെറിന് ജോസ്, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിലെ ആദര്‍ശ് ജി.ടോം എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ക്വിസ് മത്സരത്തില്‍ വരക്കാട് സ്കൂളിലെ വിപഞ്ചിക സന്തോഷ്, അശ്വതി രാമചന്ദ്രന് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിലെ ഷാനിയ എം.തോമസ്, ആന്റണി ജെ. മഞ്ഞക്കുന്നേല്‍ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. വിജയികള്‍ക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് അലക്സ് നെടിയകാലായില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.