പരപ്പ ബ്ലോക്കില് ഹരിത കര്മസേന ഏകോപന യോഗം ചേര്ന്നു
1262127
Wednesday, January 25, 2023 1:02 AM IST
പരപ്പ: ബ്ലോക്കിലെ ഹരിതകര്മ സേനയുടെ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി ചേര്ന്ന ബ്ലോക്ക് തല ഏകോപനയോഗം ചേര്ന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ.സുമേഷ് കുമാര്, ജിഇഒ കെ.ജി.ബിജുകുമാര്, കെ.എസ്.രാജു, രാഘവന് മാസ്റ്റര് എന്നിവര് പ്രസംഗിച്ചു. ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളില് നിന്നുള്ള ജനപ്രതിനിധികളും സിഡിഎസ്, ഹരിതകര്മസേന പ്രതിനിധികളും പങ്കെടുത്തു.
തൊഴില്മേള നാലിന്
കാസര്ഗോഡ്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്റര് കാസര്ഗോഡിന്റെയും ആഭിമുഖ്യത്തില് നാലിന് കുമ്പള ജിഎച്ച്എസ്എസില് സൗജന്യ തൊഴില്മേള നടത്തും. തൊഴില് മേളയില് ഇരുപതോളം തൊഴില് ദായകരില് നിന്നായി ആയിരത്തോളം ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് അന്നേദിവസം രാവിലെ 9.30ന് എല്ലാ സര്ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം. മുന്കൂറായി രജിസ്റ്റര് ചെയ്യുന്നതിനായി ഗൂഗിള് ഫോം Google Form Link: https://forms.gle/uLVWR2BCfDtpzdaX8 ഫോണ്: 04994 255582.