ടാലന്റ് സെര്ച്ച് ആന്ഡ് ഡെവലപമെന്റ് സ്കീം സ്കോളര്ഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
1264179
Thursday, February 2, 2023 12:44 AM IST
പരപ്പ: പട്ടികവര്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല് ടാലന്റ് ആന്ഡ് ഡെവലപ്പ്മെന്റ് സ്കീം പ്രകാരമുള്ള 2023-24 അധ്യയന വര്ഷത്തെ സ്കോളര്ഷിപ്പ് മത്സര പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരപ്പ ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയില് ഉള്ളവരും പട്ടികവര്ഗ വിഭാഗത്തില് ഉള്പ്പെട്ടവരും 2022-23 അധ്യയന വര്ഷം നാലില് പഠിക്കുന്നവരും കുടുംബവാര്ഷിക വരുമാനം 50,000 രൂപയില് കവിയാത്ത പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് മാര്ച്ച് 11ന് ഉച്ചയ്ക്ക് രണ്ടു മുതല് വൈകുന്നേരം നാലു വരെ നടത്തുന്ന മത്സരപരീക്ഷയില് പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. പ്രത്യേക ദുര്ബല ഗോത്രവിഭാഗത്തില്പ്പെടുന്നവര്ക്ക് വരുമാന പരിധി ബാധകമല്ല. പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് അവരവരുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്വിലാസം, സമുദായം, കുടുംബവാര്ഷിക വരുമാനം, വയസ്,ആണ്കുട്ടിയോ/പെണ്കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേരും വിലാസവും എന്നിവ അടങ്ങിയ അപേക്ഷ സ്കൂള്മേധാവി സാക്ഷ്യപ്പെടുത്തി ഫെബ്രവരി 20 ന് മുമ്പായി നല്കണം. അപേക്ഷിക്കേണ്ട വിലാസം ട്രൈബല് ഡെവലപ്മെന്റ് ഓഫീസ്, പരപ്പ, ട്രൈബല് എക്സറ്റന്ഷന് ഓഫീസ് ഭീമനടി, പനത്തടി. ഫോണ്: 0467 2960111.