സാമൂഹ്യപരിഷ്കരണത്തിന് ജനശ്രീ കാമ്പയിന് നടത്തും: എം.എം.ഹസന്
1264180
Thursday, February 2, 2023 12:44 AM IST
ചട്ടഞ്ചാല്‍: സാമൂഹ്യജീവിതത്തെ തകര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആത്മഹത്യകള്‍, അക്രമങ്ങള്‍, അനാശാസ്യങ്ങള്‍ എന്നിവക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനശ്രീ മിഷന് സാമൂഹ്യ പരിഷ്ക്കരണ കാമ്പയിന് തുടക്കം കുറിക്കുമെന്ന് ജനശ്രീ കേന്ദ്രകമ്മിറ്റി ചെയര്മാന് എം.എം.ഹസന് അഭിപ്രായപ്പെട്ടു. ജനശ്രീ മിഷന് പതിനാറാം ജന്മവാര്ഷിക സമ്മേളനം ചട്ടഞ്ചാല്‍ ഒബൈസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് കെ.നീലകണ്ഠന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ബിഎസ്. ബാലചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കെ.പി. കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, എ.ഗോവിന്ദന് നായര്‍, കെ.കെ.രാജേന്ദ്രന്, കല്ലഗ ചന്ദ്രശേഖര റാവു, രാജന് പെരിയ, എന്‍.ബാലചന്ദ്രന്, കെ.വി.ഭക്തവത്സലന്, മഡിയന്‍ ഉണ്ണിക്കൃഷ്ണന്, സൈമണ്‍ പള്ളത്തുകുഴി, രവീന്ദ്രന് കരിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം (ബളാല്‍), ജയിംസ് പന്തമ്മാക്കല്‍(ഈസ്റ്റ് എളേരി), ടി.കെ.നാരായണന് (കള്ളാര്‍) എന്നിവരെ ചടങ്ങില്‍ ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്മാന് ആദരിച്ചു.
കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ സുരേശന് മോനാച്ച, മൈക്രോബയോളജി സൊസൈറ്റി ഓഫ് ഇന്ത്യ നല്കിയ മികച്ച മൈക്രോബയോളജി അധ്യാപകന് അസി.പ്രഫസര്‍ ഡോ.സിനോഷ് സ്കറിയാച്ചന്‍, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ അനാമിക മോഹന്‍, ചെറുത്തുനില്പിന്റെ പ്രതീകമായ ധീരവനിത കാര്‍ത്യായനി, സംസ്ഥാന പാരാഗെയിംസില്‍ ഷോട്ട്പുട്ടിലും ജാവലിംഗ്ത്രോയിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സൈനുദ്ദീന്‍ ചെമ്മനാട് എന്നിവരെ അനുമോദിച്ചു. മണ്ഡലം സഭയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി. ജനശ്രീ ജില്ലാ സെക്രട്ടറി എം.രാജീവന് നമ്പ്യാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.പി.സുധര്‍മ നന്ദിയും പറഞ്ഞു.