പ്രായോഗിക പരീക്ഷയ്ക്കിടെ ക്ലസ്റ്റര്‍ യോഗം; എഎച്ച്എസ്ടിഎ പ്രതിഷേധിച്ചു
1265309
Monday, February 6, 2023 12:09 AM IST
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ നടത്താന്‍ ഫെബ്രുവരി ഒന്നു മുതല്‍ 22 വരെയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവ് പ്രകാരം നിര്‍ദ്ദേശിച്ചിരുന്നത്. അതനുസരിച്ച് എല്ലാ സ്കൂളുകളും അവരുടെ പ്രായോഗിക പരീക്ഷകള്‍ നടത്താന്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് സര്‍ക്കുലറിലൂടെ മാറ്റം വരുത്തി കൊണ്ട് പ്രായോഗിക പരീക്ഷയുടെ ഇടയില്‍ തന്നെ ക്ലസ്റ്റര്‍ യോഗം നടത്താന്‍ നിശ്ചയിക്കുകയും സര്‍ക്കുലര്‍ ഇറങ്ങുകയും ചെയ്തു. തീര്‍ത്തും അപലപനീയമായ ഒരു നിര്‍ദ്ദേശമാണ് ഡയറക്ടറേറ്റ് ഈ സര്‍ക്കുലറിലൂടെ നടപ്പിലാക്കുന്നത്.
പ്രത്യേകിച്ച് കൂടുതല്‍ ബാച്ചുകള്‍ ഉള്ള സ്കൂളുകളെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. പരീക്ഷാ കാലത്ത് പലപ്പോഴും കുട്ടികളെയും അധ്യാപകരെയും കുഴപ്പിക്കുന്ന വിധത്തിലുള്ള ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരേ എഎച്ച്എസ്ടിഎ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജില്ലാ പ്രതിഷേധ പരിപാടി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ഷിനോജ് സെബാസ്റ്റ്യന്‍, എ.ബി.അന്‍വര്‍, എ.കെ.ബാലചന്ദ്രന്, കെ.പ്രേമലത, സുനില്‍ മാത്യൂസ്, കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.